Tuesday, December 26, 2017

*മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ...* 👉മലയാള സിനിമയുടെ പിതാവ് - *ജെ.സി.ദാനിയേൽ* 👉ആദ്യത്തെ മലയാള സിനിമ - *വിഗതകുമാരൻ* 👉സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി - *മാർത്താണ്ടവർമ(1933)* 👉മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം - *ബാലൻ(1938)* 👉മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി - *ആലപ്പി വിന്സെന്റ് (ബാലൻ 1938)* 👉മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് - *ഹലോ മിസ്റ്റർ* 👉ആദ്യം സംസാരിച്ച നായക നടൻ - *കെ കെ അരൂർ* 👉ആദ്യം സംസാരിച്ച നായികാ നടി - *എം.കെ കമലം* 👉മലയാളത്തിലെ ആദ്യ കളർ ചിത്രം - *കണ്ടം ബെച്ച കോട്ട്(1961)* 👉ആദ്യ പുരാണ ചിത്രം - *പ്രഹ്ലാദ(1941)* 👉ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം - *ജീവിത നൗക (1951)* 👉ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം - *ന്യൂസ് പേപ്പർ ബോയ് (1955)* 👉ആദ്യ സിനിമ സ്കോപ് ചിത്രം - *തച്ചോളി അമ്പു (1978)* 👉ആദ്യ 70mm ചിത്രം - *പടയോട്ടം (1982)* 👉പടയോട്ടം എന്ന ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ- *ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ* 👉ആദ്യ 3D ചിത്രം - *മൈ ഡിയർ കുട്ടിചാത്താൻ3D (1984)* 👉ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം - *കാലാപാനി (1996)* 👉ആദ്യ ഡി ടി എസ് ചിത്രം - *മില്ലേനിയം സ്റ്റാർസ്(2000)* 👉ആദ്യ ജനകീയ സിനിമ - *അമ്മ അറിയാൻ(1986)* 👉ആദ്യ ഡിജിറ്റൽ സിനിമ - *മൂന്നാമതൊരാൾ (2006)* 👉ആദ്യ sponsered സിനിമ - *മകൾക്കായ് (2005)* 👉പൂര്ണ്ണമായും ഔട്ഡോർ ൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ- *ഓളവും തീരവും (1970)* 👉പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം - *നീലകുയിൽ (1954)* 👉പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം - *ചെമ്മീൻ(1965)* 👉മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ് - *ചെമ്മീൻ (1965)* 👉ആദ്യ മലയാള കളർ ചിത്രം- *ചെമ്മീൻ (1965)* 👉ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി - *വയലാർ* 👉ഓസ്കാർ പുരസ്കാരത്തിന് നിർദ്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം- *ഗുരു (1997)* 👉ആദ്യ ഫിലിം സ്റ്റുഡിയോ - *ഉദയ (1948)* 👉ആദ്യ ഫിലിം സൊസൈറ്റി - *ചിത്രലേഖ (1964)* 👉പത്മശ്രീ നേടിയ ആദ്യ മലയാള നടൻ - *തിക്കുറിശി സുകുമാരാൻ നായർ(1973)* 👉ആദ്യ ജെ സി ഡാനിയേൽ അവാർഡ് - *ടി.ഇ വാസുദേവൻ (1992)* 👉ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ ആദ്യ മലയാളി - *അടൂര്‍ ഗോപാല കൃഷ്ണൻ* 👉മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ നടൻ - *പി.ജെ ആന്റണി(നിർമാല്യം -1973)* 👉മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് - *ശാരദ (1968)* 👉മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി - *മോനിഷ (നഖക്ഷതങ്ങൾ)* 👉മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് - *കുമാര സംഭവം (1969)* 👉മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് - *സത്യൻ (കടൽപാലം -1969)* 👉മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ് - *ഷീല (കള്ളിചെല്ലമ-1969)* 👉എറ്റവും കൂടുതൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ മലയാള നടൻ- *മമ്മൂട്ടി(3 തവണ)* 👉എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ മലയാള നടൻ- *മോഹൻലാൽ(4 തവണ)* 👉എറ്റവും കൂടുതൽ തവണ ദേശീയ അവാർഡിൻറ്റെ ഫൈനൽ റൗണ്ടിൽ നടൻ- *മമ്മൂട്ടി (28 തവണ നോമിനേഷൻ- 15 തവണ ഫൈനൽ റൗണ്ട്- 3 തവണ വിജയം)* 👉എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി - *ശാരദ (2 തവണ)* 👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ - *മോഹൻലാൽ (6 തവണ)* 👉എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി - *ഉർവശി(5തവണ)* 👉എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ് നേടിയ മലയാള നടൻ- *മമ്മൂട്ടി (13 തവണ)* 👉വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം - *കൂട്ട് തേടി... (വർഷം - 2014)* എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാള നടൻ - *ജഗതി ശ്രീകുമാർ* 👉എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി - *സുകുമാരി* 👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ മലയാള നടൻ - *പ്രേം നസീർ* 👉ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ രണ്ടാമത്തെ മലയാള നടൻ - *മമ്മൂട്ടി* 👉എറ്റവും കൂടുതൽ സിനിമകളിൽ നായികാ - നായകന്മാർ - *പ്രേംനസീർ -ഷീല* 👉എറ്റവും കൂടുതൽ സിനിമകളിൽ നായികാ -നായകന്മാർ ആയ രണ്ടാമത്തെ നടനും - നടിയും - *മമ്മൂട്ടി- സീമ* 👉എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ - *പിറവി* 👉എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ - *അടൂർ ഗോപാലകൃഷ്ണൻ* 👉ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ - *ദിൽവാലെ ദുൽഹനിയാ ലെ ജായേംഗെ* 👉സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ - *ദളപതി (555 ദിവസം)* 👉തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ - *പ്രേമം* 👉ഇതുവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ സിനിമ. *ഗോഡ്ഫാദർ (405 ദിവസം)* 👉2000- നു ശേഷം ഇന്നുവരെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ ഓടിയ മലയാള സിനിമ- *പ്രാഞ്ചിയേട്ടൻ & ദി സെയിൻറ്റ് (225 ദിവസം)* 👉ആദ്യമായി മലയാളത്തിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിയതും, മാഗസിൻ തുടങ്ങിയതും ഏതു നടൻറ്റെ പേരിലാണ് - *മോഹൻലാൽ* 👉മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ സിനിമ - *അതിരാത്രം-1984* 👉മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ - *രാജാവിന്റെ മകൻ-1986* 👉മമ്മൂട്ടിയെ മെഗാതാരമാക്കിയ ചിത്രം - *ന്യൂ ഡെൽഹി-1987* 👉സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം - *കമ്മീഷണർ- 1994* 👉ജയറാമിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം - *തൂവൽ കൊട്ടാരം- 1996* 👉ദിലീപിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം - *മീശമാധവൻ -2002* 👉ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ - *മണിച്ചിത്രത്താഴ്* 👉അന്യഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായതും, ഹിറ്റു കൾ ഉളളതുമായ മലയാളനടൻ - *മമ്മൂട്ടി* 👉ആദ്യത്തെ 1 കോടി കളക്ഷൻ നേടിയ പടം - *ആ രാത്രി(മമ്മൂട്ടി -1984)* 👉ആദ്യത്തെ 5 കോടി - *കിലുക്കം(മോഹൻലാൽ-1991)* 👉ആദ്യത്തെ 10 കോടി - *ദി കിംഗ്(മമ്മൂട്ടി -1995)* 👉ആദ്യത്തെ 20 കോടി - *നരസിംഹം*(മോഹൻലാൽ) 👉ഒരു കോടി രൂപ ഒരു തീയറ്ററിൽ നിന്ന് മാത്രം ആദ്യമായി കളക്ട് ചെയ്ത ആദ്യ മലയാളസിനിമ - *രാജമാണിക്യം* 👉ആദ്യത്തെ 30 കോടി - *ട്വന്റി 20*(മമ്മൂട്ടി,മോഹൻലാൽ) 👉ആദ്യത്തെ 50 കോടി - *ദൃശ്യം* 👉ആദ്യത്തെ 75,100,150 കോടി - *പുലിമുരുകൻ* 👉ആദ്യ വൈഡ് റിലീസ് സിനിമ- *അണ്ണൻ തമ്പി* 👉ആദ്യമായി 100 തീയറ്ററിൽ റിലീസായ സിനിമ- *പഴശ്ശിരാജ* 👉ആദ്യ ദിവസം (റിലീസിന്) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ - *വില്ലൻ- (4.91കോടി രൂപ -253 തീയറ്റർ)* 👉ആദ്യ ദിവസം (റിലീസിന്) കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ - *ദി ഗ്രേറ്റ് ഫാദർ - (4.31 കോടി രൂപ- 200 തീയറ്റർ)* 👉ആദ്യ ദിവസം ഏറ്റവും കൂടുതൽ തീയറ്ററിൽ കേരളത്തിൽ റിലീസായ മലയാള സിനിമ - *(വില്ലൻ - 253 തീയറ്ററിൽ ആദ്യ ദിന കളക്ഷൻ -4.91 കോടി)* 👉ഏറ്റവും വേഗത്തിൽ 10 കോടി നേടിയ മലയാള സിനിമ - *പുലിമുരുകൻ*

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY