Friday, December 1, 2017

LGS/LDC EXAM TIP ━━━━━━━━━━━━━━━━━━━━━━━━━━━━━ ➡കണ്ണിന് ഏറ്റവും സുഖകരമായ നിറം = മഞ്ഞ.


➡ലബോറട്ടറിയിൽ അപകട സിഗ്നൽ ലൈറ്റ് = മഞ്ഞപ്രകാശമുള്ളത്.


➡ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = കൊഹീഷൻ.


➡വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം = അഡ്ഹിഷൻ.


➡ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയത് = ഡൽഹൗസി പ്രഭു.


➡ദത്തവകാശ നിരോധനനിയമം നിരോധിച്ചത് = കാനിംഗ് പ്രഭു.


➡ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്, ആദ്യ നൊബൽ ജേതാവായ പ്രസിഡന്റ് =തിയോഡർ റൂസ്വെൽറ്റ്.


➡4 തവണ അമേരിക്കൻ പ്രസിഡന്റായത്,ഐക്യരാഷ്ട്രസംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചത് = ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ്.


➡അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയത് =ജൊഹാൻ വില്യം പീറ്റർ,വിക്ടർ ഷൂമാൻ.


➡ഇൻഫ്രാറെഡ് വികിരണം കണ്ടെത്തിയത് = വില്യം ഹെർഷൽ.


➡ഒക്ടേവിയൻ എന്നറിയപെട്ടത് = അഗസ്റ്റസ് സീസർ.


➡ക്രിസ്തു ജനിച്ചത് ആരുടെ ഭരണകാലത്ത് = അഗസ്റ്റസ് സീസറുടെ.


➡കൈതച്ചക്കയുടെ മണത്തിന് കാരണം = ഈഥൈൽ അസറ്റേറ്റ്.


➡വാഴപ്പഴത്തിന്റെ മണത്തിന് കാരണം =ഈഥൈൽ ബ്യൂട്ടിറെറ്റ്.


➡ജ്യോമെട്രിയുടെ പിതാവ് = യൂക്ലിഡ്.


➡ബീജഗണിതത്തിന്റെ പിതാവ് =ഡയഫെന്റസ്.


➡ആധുനിക സംഖ്യാശാസ്ത്രത്തിന്റെ പിതാവ് = പിയറി ഫെർമറ്റ്.


➡കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂവിഭാഗം = മലനാട് (ഉന്നതതടം)


➡കേരളത്തിൽ ഏറ്റവും കുറവുള്ള ഭൂവിഭാഗം = തീരസമതലം (നിന്മതലം)


➡മധുരയിലെ പാണ്ഡ്യ വംശത്തിന്റെ കീഴിലുണ്ടായിരുന്ന കേരള രാജവംശം =പൂഞ്ഞാർ രാജവംശം.


➡വിജയനഗരാധിപത്യത്തിൻ കീഴിലുണ്ടായിരുന്നത് = കുമ്പളവംശം.


➡ഫലങ്ങൾ പാകമാകാനുള്ള വാതകഹോർമോൺ = എഥിലിൻ.


➡ഫലങ്ങൾ പാകമാകാനുള്ള രാസവസ്തു = കാത്സ്യം കാർബൈഡ്.


➡അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം = സ്നായുക്കൾ.


➡അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം = ടെൻഡൻ.


➡മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം = കാത്സ്യം. ➡കുറവ് =മഗ്നീഷ്യം.


➡കറുത്തീയം = ലെഡ്. ➡വെളുത്തീയം = ടിൻ.


➡ശബ്ദത്തേക്കാൾ കൂടിയ വേഗം = സൂപ്പർസോണിക്.


➡കുറഞ്ഞ വേഗം = സബ് സോണിക്.


➡വായുവിൽ ശബ്ദത്തിന്റെ വേഗത = 340 m/s.


➡ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത = 3 ലക്ഷം കി മീ. (3x10 '8 m/s)


➡സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് = ഐസക് ന്യൂട്ടൺ.


➡പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് = തോമസ് യങ്.


➡പ്രകൃതിദത്ത റബ്ബർ = ഐസോപ്രീൻ


➡കൃത്രിമ റബ്ബർ = നിയോപ്രീൻ


➡ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = ഒ+


➡വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് = AB-


➡പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് = ഹെന്റി ബേക്വറൽ.


➡കൃത്രിമ റേഡിയോ ആക്ടിവിറ്റി = ഐറിൻക്യൂറി, ജൂലിയറ്റ്.


➡AIDS വൈറസിനെ കണ്ടെത്തിയത് = റോബർട്ട് സിഗാലോ.


➡HIV കണ്ടെത്തിയതിന് നൊബേൽ ലഭിച്ചത് = ഫ്രാൻങ്കോയിസ് ലൂക്.


➡HIV യെ തിരിച്ചറിഞ്ഞത് = ലൂക്ക് മൊണ്ടെയ്നർ.


➡വയനാടിന്റെ കവാടം = ലക്കിടി.


➡കേരളത്തിന്റെ കവാടം = പാലക്കാട് ചുരം. ➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്നത് =മോഡറേറ്റർ (ഗ്രാഫൈറ്റ്/ ഘനജലം) ➡ന്യൂക്ലിയർ റിയാക്ടറുകളിലെ അതിവേഗമുള്ള ന്യൂട്രോണിന്റെ എണ്ണം കുറയ്ക്കുന്നത് =നിയന്ത്രിത ദണ്ഡുകൾ (ബോറോൺ/കാഡ്മിയം) ➡പ്രപഞ്ച കേന്ദ്രം ഭൂമിയാണ് എന്ന പറഞ്ഞത് = പൈതഗോറസ്. ➡പ്രപഞ്ചകേന്ദ്രം സൂര്യനാണ് എന്ന് പറഞ്ഞത് = കോപ്പർനിക്കസ്. ➡പ്രപഞ്ചകേന്ദ്രം സുര്യനല്ലെന്ന് പറഞ്ഞത് = വില്യം ഹെർഷൽ. ➡സൂര്യഗ്രഹണം നടക്കുന്നത്= അമാവാസിനാളിൽ. ➡ചന്ദ്രഗ്രഹണം നടക്കുന്നത് = വെളുത്ത വാവിൽ. ➡അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ DC = പോട്ടമാക് നദീതീരത്ത്. ➡ന്യുയോർക്ക് = ഹഡ്സൺ നദീതീരത്ത്. ➡മരുഭൂമിയില്ലാത്ത ഭൂഖണ്ഡം = യൂറോപ്പ്. ➡അഗ്നിപർവ്വതമില്ലാത്ത ഭൂഖണ്ഡം = ഓസ്ട്രേലിയ. ➡ഉത്തരധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ഐസ്ലണ്ട്. ➡ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത രാജ്യം = ചിലി. ➡പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി =ആനമുടി. ➡പൂർവ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി = മഹേന്ദ്രഗിരി. ➡1000 തടാകങ്ങളുടെ നാട് = ഫിൻലൻഡ്. ➡10000 തടാകങ്ങളുടെ നാട് = മിന്നസോട്ട. ➡കാറ്റിന്റെ വേഗത അളക്കുന്നത് = അനിമോമീറ്റർ ➡കാറ്റിന്റെ തീവ്രത അളക്കുന്നത് = ബ്യൂഫർട്ട് സ്കെയിൽ. ➡ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് = ചലപതിറാവു. ➡മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് = ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ. ➡തെക്കേ ഇന്ത്യയിലെ അലക്സാണ്ടർ = രാജ രാജ ചോളൻ - 1. ➡ഗംഗൈ കൊണ്ടചോളൻ, പണ്ടിത ചോളൻ,ഉത്തമ ചോളൻ = രാജേന്ദ്ര ചോളൻ. ➡1835 ലെ മെക്കാളെ മിനുട്സ് = ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിത്തറ. ➡1854 ലെ വുഡ്സ് ഡെസ്പാച്ച് = ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട. ➡ചന്ദ്രഗിരിക്കോട്ട പണി കഴിപ്പിച്ചത് = ശിവപ്പ നായ്ക്കർ. ➡ഹോസ്ദുർഗ് കോട്ട പണി കഴിപ്പിച്ചത് = സോമശേഖര നായ്ക്കർ. ➡കൊച്ചിയിലെ ആദ്യ ദിവാൻ =കേണൽ മൺറോ. ➡കൊച്ചിയിൽ അടിമത്തം നിരോധിച്ച ദിവാൻ = ശങ്കരവാര്യർ.

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY